മുൻഗണനാ കാർഡ്: കേന്ദ്രം അംഗീകരിക്കുന്നില്ല

Wednesday 14 December 2022 1:18 AM IST

തിരുവനന്തപുരം: ജനസംഖ്യാടിസ്ഥാനത്തിൽ മുൻഗണാ റേഷൻ കാർഡ് വർദ്ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. 93ലക്ഷം കാർഡുള്ളതിൽ 43ശതമാനം മാത്രമാണ് മുൻഗണനാ കാർഡ്. 5.95ലക്ഷം അന്ത്യോദയ കാർഡുകളാണുള്ളത്. നിശ്ചിത സമയപരിധിക്കകം അനർഹമായി കൈവശം വച്ചിരുന്ന ബി.പി.എൽ കാർഡുകൾ തിരിച്ചുനൽകിയവരിൽ നിന്ന് പിഴയീടാക്കിയിട്ടില്ല. മുൻഗണനാ ലിസ്റ്റിൽ ഒഴിവുണ്ടാവുമ്പോൾ യോഗ്യതയുള്ള പ്രവാസികളുടെ കുടുംബങ്ങളെയടക്കം പട്ടികയിൽ ഉൾപ്പെടുത്തും. രോഗികളുള്ള കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും നജീബ് കാന്തപുരം,കുറുക്കോളി മൊയ്തീൻ എന്നിവരുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.