ജനജീവിതം ദുസഹമാക്കി ഒച്ച് ശല്ല്യം

Wednesday 14 December 2022 1:20 AM IST

കൊല്ലം: അയത്തിൽ പവർ ഹൗസ് ജംഗ്ഷന് സമീപം ആഫ്രിക്കൻ ഒച്ച് പെരുകി ജനജീവിതം ദുസഹമാകുന്നു. വീടുകളുടെ പരസരങ്ങളും റോഡുമൊക്കെ ഒച്ച് കൈയ്യേറിക്കഴിഞ്ഞു. സമീപത്തെ ഒരു കശുഅണ്ടി ഫാക്ടറി പരിസരത്താണ് ആദ്യം ഒച്ചുകളെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. അത് സമീപത്തെ വീടുകളിലേക്കും വ്യാപിച്ചു. ഉപ്പ് വിതറി ഒച്ചുകളെ നിയന്ത്രിക്കാനുളള ശ്രമത്തിലാണ് നാട്ടുകാർ. ഒച്ചുകൾ പെരുകുന്നത് നിയന്ത്രിക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.