സഞ്ചാരികളെ വരൂ.. 'ബാണ'യുടെ കുളിരിൽ അലിയാം

Friday 16 December 2022 12:47 AM IST
ബാണ ഹൈറ്റ്‌സ് റിസോർട്ട് ഉദ്ഘാടന ചടങ്ങിൽ നിന്ന്

കോഴിക്കോട്: പശ്ചിമഘട്ട വന്യതകളിൽ അലിഞ്ഞില്ലാതാകാൻ സഞ്ചാരികളെ മാടി വിളിക്കുകയാണ് വൈൽഡ് പ്ലാനറ്റിന്റെ ബാണ ഹൈറ്റ്‌സ് റിസോർട്‌സ്. ഇന്ത്യൻ ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ വയനാട് ജില്ലയിലെ വെള്ളമുണ്ട, മംഗലശ്ശേരി മലനിരകളിലാണ് ബാണ ഹൈറ്റ്‌സ് പ്രവർത്തനമാരംഭിച്ചത്. നഗര തിരക്കുകളിൽ നിന്നകന്ന്, സമുദ്ര നിരപ്പിൽ നിന്ന് 5500 അടിയോളം ഉയരത്തിൽ പശ്ചിമഘട്ട മലനിരകളുടെ തനതായ ആവാസ വ്യവസ്ഥയിലേക്കിറങ്ങി മനസും ശരീരവും കുളിർപ്പിക്കാൻ സഞ്ചാരികൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അനുഭവമാണ് ബാണ ഹൈറ്റ്‌സ് റിസോർട്ട് മാനേജ്‌മെന്റ് ഉറപ്പു നൽകുന്നത്.

സഞ്ചാരികളുടെ ഉള്ളു നിറയ്ക്കുന്ന ആഡംബര സൗകര്യങ്ങളോടൊപ്പം ഔട്ട് ഡോർ ക്രിക്കറ്റ്, ഫുട്‌ബോൾ ടർഫുകൾ, ആർച്ചെറി, കുട്ടികൾക്കുള്ള കളി സ്ഥലങ്ങൾ, വിവിധങ്ങളായ സാഹസിക വിനോദങ്ങൾ, ഹോം തിയറ്റർ, എന്നിവയും ഒരുക്കിയിട്ടുണ്ട്. അതിമനോഹരമായ സ്വിമ്മിംഗ് പൂൾ സഞ്ചാരികളിൽ നവോന്മേഷം നിറയ്ക്കുന്നതാണ്.

താമസത്തിന്റെ ഭാഗമായി ചിറാപ്പുല്ല് പീക്ക്, തവളപ്പാറ ഹൈക്ക് എന്നിവിടങ്ങളിലേക്ക് ട്രെക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വാല്യൂ വ്യൂ ഹണിമൂൺ കോട്ടേജുകൾ, വാല്യൂ വ്യൂ പ്രീമിയം കോട്ടേജുകൾ, എക്‌സോട്ടിക് കോട്ടേജുകൾ, മൗണ്ടൈൻ വ്യൂ സ്യൂട്ടുകൾ, കൈവ് ഹൗസുകൾ എന്നിങ്ങനെ വിവിധ ശ്രേണികളിൽ രാജ്യാന്തര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളാണ് ബാണ ഹൈറ്റ്‌സിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. റിസോർട്ട് റെസ്റ്റോറന്റിലെ സൗത്ത് ഇന്ത്യൻ, കോണ്ടിനെന്റൽ, പാൻ ഇന്ത്യൻ രുചിക്കൂട്ടുകൾ താമസത്തിന് രുചിയേറും.

Advertisement
Advertisement