ഡ്രഗ് കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കണം

Friday 16 December 2022 12:48 AM IST
ഫാർമസിസ്റ്റ് അസോസിയേഷൻ വടകരഏരിയ സമ്മേളനം 'പി സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വടകര: മരുന്ന് ഉപയോഗങ്ങളെയും ദുരുപയോഗങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായി അറിവ് നൽകുന്നതിനായി ഡ്രഗ് കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) വടകര ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം വടകര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രമ്യാപ്രശാന്ത് അദ്ധ്യക്ഷയായി. കെ.പി.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ജയൻ കോറോത്ത്, പി.പ്രവീൺ, ജില്ലാ പ്രസിഡന്റ് എസ്.ഡി. സലീഷ്‌കുമാർ, എം.ജിജീഷ്, സി. സുമേഷ്, സി.എച്ച് രജീഷ്, എം.ടി. നജീർ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി എം.ഷെറിൻകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: സുനിൽകുമാർ എ.പി.(പ്രസിഡന്റ്) ഉമേഷ് .ടി.പി, അഫ്സിത.സി.എച്ച് (വൈസ് പ്രസിഡന്റ്) ഐ.മണി (സെക്രട്ടറി) രമ്യാ പ്രശാന്ത്, സഹൽ.ടി.വി (ജോ.സെക്രട്ടറി) സി.സുമേഷ് (ട്രഷറർ).

Advertisement
Advertisement