ജനചേതന യാത്ര

Friday 16 December 2022 12:33 AM IST

കൊല്ലം : അന്ധവിശ്വാസ കൂരിരുൾ മാറ്റാൻ ശാസ്ത്ര വിശ്വാസ പുലരി പിറക്കാൻ എന്ന സന്ദേശവുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ജനചേതന യാത്ര സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി പഞ്ചായത്ത് ഗ്രന്ഥശാല സമിതികളുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥകൾ നടത്തും. കൊറ്റങ്കര പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ നേതൃത്വത്തിലുള്ള വിളംബര ജാഥ 18 ന് നടക്കും. വൈകുന്നേരം 3 ന് കുറ്റിച്ചിറ കേരളോദയം ഗ്രന്ഥശാലയിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ദേവദാസ് ഉദ്‌ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൽ.പത്മകുമാർ പങ്കെടുക്കും.

3.30 ന് പേരൂർ ദേശസേവക ഗ്രന്ഥശാല, 4 ന് കൈരളി ഗ്രന്ഥശാല, 4.15 ന് എക്സലന്റ് ഗ്രന്ഥശാല, 4.45 ന് കൊറ്റങ്കര ദേശാഭിമാനി ഗ്രന്ഥശാല, 5.15 ന് മണ്ഡലം ജംഗ്‌ഷൻ മംഗളോദയം ഗ്രന്ഥശാല, 5.45 ന് കോവിൽ മുക്ക് വൈ.എം.എ ഗ്രന്ഥശാല, 6.15 ന് മാമ്മൂട് ടി.കെ.ശങ്കരപ്പിള്ള സ്മാരക ഗ്രന്ഥശാല എന്നിവിടങ്ങളിൽ എത്തിച്ചേരും. തുടർന്ന്, 6.30 ന് കേരളപുരം എസ്.ആർ.സി ഗ്രന്ഥശാലയിൽ സമാപന സമ്മേളനം നടക്കും.

ജാഥാ ക്യാപ്റ്റനും കൊറ്റങ്കര പഞ്ചായത്ത് ഗ്രന്ഥശാല സമിതി കൺവീനറുമായ എൻ.പ്രഭാകരൻ പിള്ള, ജാഥാ വൈസ് ക്യാപ്റ്റനും എസ്.ആർ.സി ഗ്രന്ഥശാല സെക്രട്ടറിയുമായ ബി.പത്മകുമാർ, ജാഥാ മാനേജറും കേരളോദയം ഗ്രന്ഥശാല സെക്രട്ടറിയുമായ എം.മധു എന്നിവർ സംസാരിക്കും.

Advertisement
Advertisement