ബേപ്പൂർ ഫെസ്റ്റ്: വനിതകളുടെ രാത്രി നടത്തം ഇന്ന്
Saturday 17 December 2022 12:01 AM IST
ഫറോക്ക് : 24 മുതൽ 28 വരെ ബേപ്പൂരിൽ നടക്കുന്ന ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മുന്നോടിയായി വനിതകളുടെ രാത്രി നടത്തം ഇന്ന് രാത്രി ഏഴിന് നടക്കും. കോർപ്പറേഷൻ പഴയ കെട്ടിട പരിസരത്തുനിന്ന് ആരംഭിച്ച് സിൽക്ക് സ്ട്രീറ്റ്, മർത്യൻസ് സ്തൂപം, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ്, കുറ്റിച്ചിറ വഴി മിശ്കാൽ പള്ളി പരിസരത്ത് സമാപിക്കും. സമാപനശേഷം ഗസൽ അരങ്ങേറും. മേയർ ഡോ. ബീനാ ഫിലിപ്പ്, കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കൃഷ്ണകുമാരി തുടങ്ങിയവർ പങ്കെടുക്കും. മിനി മാരത്തോൺ, ബീച്ച് വോളി, ചുവർചിത്ര പ്രദർശനം, ബേപ്പൂർ ഉരു മാതൃകകളുടെ പ്രദർശനം, കബഡി തുടങ്ങിയ പരിപാടികളും വാട്ടർ ഫെസ്റ്റിന്റെ മുന്നോടിയായി നടക്കും.