ഹിന്ദി അദ്ധ്യാപക് മഞ്ച് ജില്ലാ സമ്മേളനം ഇന്ന്

Saturday 17 December 2022 12:02 AM IST
hindi

കോഴിക്കോട് : ഹിന്ദി അദ്ധ്യാപകരുടെ ക്ഷേമത്തിനും ഹിന്ദി ഭാഷയുടെ ഉന്നതിക്കുമായി പ്രവർത്തിച്ചു വരുന്ന ഹിന്ദി അദ്ധ്യാപക് മഞ്ചിന്റെ എട്ടാമത് ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30 ന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ എം.കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. ഡി .ഡി. ഇ മനോജ്‌ കുമാർ മുഖ്യാതിഥിയാകും. സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ. എസ്. അഭിലാഷ് തുടങ്ങിയവർ പങ്കെടുക്കും. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം നിർബന്ധമാക്കുക, യു.എസ്.എസ് പരീക്ഷയിൽ ഹിന്ദി ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വാർത്താ സമ്മേളനത്തിൽ സബി നരിക്കുനി,സുനിത ശ്രീനിവാസൻ, എ.മൊയ്തതീൻ , കെ.ബിമൽ, സനിൽ കുമാർ എന്നിവർ പങ്കെടുത്തു.