അഴകൊടി അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന്

Saturday 17 December 2022 12:04 AM IST
അയ്യപ്പൻ വിളക്ക്

കോഴിക്കോട് : അഴകൊടി അയ്യപ്പ സേവാ സമിതിയുടെ 11ാമത് അയ്യപ്പൻ വിളക്ക് മഹോത്സവം ഇന്ന് നടക്കും. അഴകൊടി ദേവീ മഹാക്ഷേത്രാങ്കണത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പുലർച്ചെ മൂന്നിന് പ്രത്യക്ഷ ഗണപതി ഹോമത്തോടെ തുടക്കമാവും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകിട്ട് ആറിന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളത്ത് ആരംഭിക്കും. രാത്രി പത്തിന് അയ്യപ്പൻ പൂജ. 11.30ന് അയ്യപ്പൻ പാട്ടുമുണ്ടാകും. നാളെ രാവിലെ ആറിന് ഗുരുതി ദർപ്പണത്തോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഗുരുസ്വാമി എം.സി. മധുസൂദനൻ, പ്രസിഡന്റ് സി. പ്രജീഷ്കുമാർ, വൈസ് പ്രസിഡന്റ് എം. ദയാനന്ദൻ, വൈസ് പ്രസിഡന്റ് ടി. ശിവദാസൻ, ജോ. സെക്രട്ടറി പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.