ഐ.ആർ.ടി.സി അനുമോദിച്ചു

Saturday 17 December 2022 12:08 AM IST

മുണ്ടൂർ: കോഴിക്കോട് സർവകലാശാല കായികമേളയിൽ 20 കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ടി.എസ്.സംഗീതയെ ഐ.ആർ.ടി.സി ജീവനക്കാർ ചേർന്ന് അനുമോദിച്ചു. ഐ.ആർ.ടി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഗീതയ്ക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. ഐ.ആർ.ടി.സി പി.ഐ.യു സെക്രട്ടറി എ.എം. ബാലകൃഷ്ണൻ, ഐ.ആർ.ടി.സി പി.പി.സി എക്സിക്യുട്ടീവ് ഡയറക്ടർ പി.വി.ദിവാകരൻ എന്നിവർ ചേർന്ന് സംഗീതയ്ക്കുള്ള സ്‌നേഹോപഹാരം സമ്മാനിച്ചു. ഐ.ആർ.ടി.സി ചെയർമാൻ ബി.രമേശ്, രജിസ്ട്രാർ പി.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജിലെ ബി.എ ഹിസ്റ്ററി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സംഗീത. കല്ലടിക്കോട് സത്രംകാവ് സ്വദേശിയും ഐ.ആർ.ടി.സി പോട്ടറി ഡിവിഷൻ ജീവനക്കാരിയുമായ ആർ. രമയും ടി.വി.ശശിയുമാണ് മാതാപിതാക്കൾ. സഹോദരൻ ടി.എസ്.സച്ചിൻ.