മെഡിക്‌സ് ഗ്ളോബലും എംപവറും സഹകരിക്കുന്നു

Saturday 17 December 2022 3:50 AM IST

കൊച്ചി: ഇന്ത്യയിൽ മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആദിത്യ ബിർള ഫൗണ്ടേഷന്റെ സംരംഭമായ എംപവർ, മെഡിക്‌സ് ഗ്ളോബലുമായി സഹകരിക്കുന്നു. കൗൺസിലിംഗിനും മെന്റർഷിപ്പിനും കൂടുതൽ മികച്ച സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം.

ഇൻഷ്വറൻസ്, കോർപ്പറേറ്റ് തൊഴിലുടമകൾ, മറ്റ് പങ്കാളികൾ, എംപവർ ക്ലിനിക്കുകളിലേക്കുള്ള പ്രവേശനം, വിർച്വൽ മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കും പങ്കാളികൾക്കും മികച്ച പിന്തുണ സഹകരണംവഴി ലഭ്യമാക്കും.

Advertisement
Advertisement