കെ.എസ്.ഇ.ബിക്കെതിരെ പ്രക്ഷോഭവുമായി സി.ഒ.എ

Saturday 17 December 2022 12:48 AM IST

കൊച്ചി: കേബിൾ ടി.വി ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബി നിലപാടിനെതിരെ സി.ഒ.എ പ്രക്ഷോഭത്തിലേക്ക്. 28ന് രാവിലെ 10ന് തിരുവനന്തപുരം വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്ക് അധിക വൈദ്യുതി പോസ്റ്റ് വാടക ഈടാക്കുന്ന നയം തിരുത്തുക, ഒന്നിലധികം കേബിളുകൾക്ക് അധിക വാടക ചുമത്താനുള്ള നീക്കം പിൻവലിക്കുക, റൈറ്റ് ഒഫ് വേ നിയമ പ്രകാരമുള്ള പോസ്റ്റ് വാടക കേരളത്തിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ, ട്രഷറർ പി.എസ്.സിബി, കെ.വി.ജയകൃഷ്ണൻ, പി.എസ്.രജനീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
Advertisement