റേഡിയേഷൻ വിദഗ്ദ്ധരുടെ സമ്മേളനം

Saturday 17 December 2022 12:01 AM IST

കൊച്ചി: റേഡിയേഷൻ ടെക്‌നോളജി വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം ജനുവരി 9 മുതൽ 12 വരെ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ആറ്റോമിക് എനർജി കമ്മിഷൻ (എ.ഇ.സി) ചെയർമാനും ഡി.എ.ഇ സെക്രട്ടറിയുമായ കെ.എൻ. വ്യാസ് അദ്ധ്യക്ഷത വഹിക്കും. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അജിത് മൊഹന്തി, ആണവോർജ റെഗുലേറ്ററി ബോർഡ് മുൻ ചെയർമാൻ എസ്.എ. ഭരദ്വാജ്, എൻ.എ.എ.ആർ.ആർ.ഐ പ്രസിഡന്റ് എ.കെ. ആനന്ദ്, സെക്രട്ടറി പി.ജെ. ചാണ്ടി, കൺവീനർ വിക്രം കാലിയ എന്നിവർ സംസാരിക്കും.