ദേശീയപാത വികസനത്തിന് പല സംസ്ഥാനങ്ങളും ചെലവ് പങ്കിടുന്നു: വി.മുരളീധരൻ

Saturday 17 December 2022 12:01 AM IST

ന്യൂഡൽഹി: ദേശീയപാത വികസനത്തിന് പണം ചെലവാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. മറ്റ് സംസ്ഥാനങ്ങൾ വഹിക്കുന്ന സാമ്പത്തിക ചെലവിന്റെ കണക്ക് പുറത്തുവിട്ടുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

കേരളത്തിലെ എല്ലാ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് വഹിക്കാമെന്ന് കേരളം സമ്മതിച്ചിരുന്നതാണ്. കർണാടകം പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കലിന്റെ 30 ശതമാനവും റിംഗ് റോഡുകൾക്കും, ബൈപ്പാസുകൾക്കുള്ള ഭൂമി ഏറ്റെടുക്കലിന് 50 ശതമാനവും തുക ചെലവഴിക്കുന്നു. തമിഴ്‌നാട്ടിൽ നാല് എലവേറ്റഡ് ഹൈവേകളുടെ ഭൂമി ഏറ്റെടുക്കലിനും പുനരധിവാസത്തിനുമായി ചെലവാകുന്ന 470 കോടിയിൽ പകുതി വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. പഞ്ചാബിലും 50 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും അമ്പത് ശതമാനം വരെ തുക സംസ്ഥാന സർക്കാരുകളാണ് ചെലവ് വഹിക്കുന്നത്.

മുഴുവൻ ദേശീയപാതകളുടെയും ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം വഹിക്കാമെന്ന് കേരളം സമ്മതിച്ചതിന്റെ പാർലമെന്റ് രേഖയും കേന്ദ്രമന്ത്രി പുറത്തുവിട്ടു. ദേശീയ പാത നിർമാണത്തിന്റെ ചെലവ് പൂർണമായും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നത്. പാത നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിനാണ് കേരളം 25 ശതമാനം തുക വഹിക്കുന്നത്. അല്ലാതെ പാത നിർമ്മാണത്തിനല്ല. ഫ്ലക്സ് നിരത്തിയും ചാനൽ ചർച്ചകളിലൂടെയും തെറ്റായ അവകാശവാദം ഉന്നയിക്കുന്നു. മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെക്കാൾ കൂടുതൽ സഹായം കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ​ൾ​ഫി​ൽ​ ​കൂ​ടു​തൽ പേ​ർ​ക്ക് ​ജോ​ലി

ന്യൂ​ഡ​ൽ​ഹി​:​ ​ഈ​ ​വ​ർ​ഷം​ ​ന​വം​ബ​ർ​ ​വ​രെ​ 315032​ ​ഇ​ന്ത്യ​ക്കാ​ർ​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​തൊ​ഴി​ൽ​ ​നേ​ടി​യെ​ന്ന് ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​എം.​പി​ ​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ലോ​ക്‌​‌​സ​ഭ​യി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 129260​ ​പേ​ർ​ക്കാ​ണ് ​ഗ​ൾ​ഫി​ൽ​ ​ജോ​ലി​ ​ല​ഭി​ച്ച​ത്.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ഗ​ൾ​ഫി​ൽ​ ​തൊ​ഴി​ലി​നാ​യി​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ 10549​ ​പേ​രും​ ​ഈ​ ​വ​ർ​ഷം​ 14605​ ​പേ​രും​ ​പോ​യി.