കാലുളുക്കി: ശശി തരൂർ പരിപാടികൾ റദ്ദാക്കി

Saturday 17 December 2022 12:00 AM IST

ന്യൂഡൽഹി: പാർലമെന്റിന്റെ പടിയിറങ്ങവെ വഴുതി കാലുളുക്കിയതിനെ തുടർന്ന് ശശി തരൂർ എം.പി തിരുവനന്തപുരത്തെ അടക്കം ഒരാഴ്‌ചത്തെ പരിപാടികൾ റദ്ദാക്കി. ശശി തരൂർ തന്നെയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും കാലുളുക്കിയ വിവരമറിയിച്ചത്. ഡൽഹി വസതിയിൽ കാലിൽ പ്ളാസ്റ്ററിട്ട് കിടക്കുന്നതിന്റെ ചിത്രവും പങ്കു വച്ചു. കാലുളുക്കിയത് ആദ്യം നിസാരമാണെന്ന് കരുതിയെങ്കിലും ,വേദനയെത്തുടർന്ന് ചികിത്സ തേടിയെന്ന് തരൂർ അറിയിച്ചു.

Advertisement
Advertisement