ശബരിമല നടപ്പന്തലിൽ കുട്ടികൾക്കും വൃദ്ധർക്കും പ്രത്യേക ക്യൂ വേണം

Saturday 17 December 2022 12:00 AM IST

കൊച്ചി: ശബരിമല വലിയ നടപ്പന്തൽ മുതൽ സന്നിധാനം വരെ വയോധികർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ എന്നിവർക്കായി

പ്രത്യേക ക്യൂ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതു വഴി ദർശനം നടത്തിയവർക്ക് കൂടെയെത്തിയ മറ്റുള്ളവരെ കാത്തുനിൽക്കാൻ സൗകര്യമൊരുക്കുകയും, ഇതുസംബന്ധിച്ച വിവരങ്ങൾ അനൗൺസ് ചെയ്യുകയും വേണം. ക്യൂവിൽ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവ നൽകണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. തിരക്ക് നിയന്ത്രിക്കാൻ ശരംകുത്തിയിൽ ആറുവരികളുള്ളതും 4800 പേരെ ഉൾക്കൊള്ളാവുന്നതുമായ ക്യൂ കോംപ്ലക്‌സ് സജ്ജമാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇവിടെ നിന്ന് 500 മീറ്ററിനുള്ളിൽ ഹോട്ടലുകളും ലഘുഭക്ഷണശാലകളും ശൗചാലയങ്ങളുമുണ്ട്. ശൗചാലയങ്ങളിൽ വെള്ളവും ടാപ്പുകളുമുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കോടതി നിർദേശിച്ചു. പരിസ്ഥിതി വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തണം.ശരണപാതകളിലും റോഡുകളിലും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സേനയെ നിയോഗിച്ചതായി സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ കാഴ്ചകൾ മറയ്ക്കുംവിധമുള്ള അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. ഹർജികൾ പ്രത്യേക സിറ്റിംഗ് നടത്തി കോടതി ഇന്ന് പരിഗണിക്കും.

ചെയിൻ സർവീസ് :

ഫിറ്റ്‌നസ് ഉറപ്പാക്കണം നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. വാഹനങ്ങളിൽ തീർത്ഥാടകരെ കുത്തിനിറയ്ക്കരുത്. തിരക്ക് നിയന്ത്രിക്കാൻ മതിയായ പൊലീസ് ഉദ്യോഗസ്ഥരുണ്ടാകണം. തീർത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളിലെ അലങ്കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം.പത്തനംതിട്ട ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണം. തിരക്കു കുറയ്ക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് കെ.എസ്.ആർ.സി അറിയിച്ചു.

വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യമൊരുക്കാനാകുമോയെന്ന് കോടതി ആരാഞ്ഞു. ഇതിനായി സ്ഥലമൊരുക്കുന്ന ജോലി പുരോഗമിക്കുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ 16 ഗ്രൗണ്ടുകളിലായി 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. പാർക്കിംഗ് സംബന്ധിച്ച കരാറിന്റെ പകർപ്പ് സ്പെഷ്യൽ കമ്മീഷണർക്ക് ബോർഡ് കൈമാറി.

കാ​ന​ന​പാ​ത​യി​ലെ​ ​നി​യ​ന്ത്ര​ണം: വി​ശ​ദീ​ക​ര​ണം​തേ​ടി​ ​ഹൈ​ക്കോ​ട​തി

കൊ​ച്ചി​:​ ​എ​രു​മേ​ലി​-​ ​ശ​ബ​രി​മ​ല​ ​കാ​ന​ന​പാ​ത​യി​ൽ​ ​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​മ​ല​യ​ര​യ​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ഹ​ർ​ജി.​ ​പ​ര​മ്പ​രാ​ഗ​ത​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ ​പി​ന്തു​ട​രു​ന്ന​ ​ത​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ​ത്തെ​ ​ചോ​ദ്യം​ചെ​യ്യു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​യും​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ശ്രീ​ ​അ​യ്യ​പ്പ​ധ​ർ​മ്മ​സം​ഘം​ ​സെ​ക്ര​ട്ട​റി​ ​സി.​എ​ൻ.​ ​മ​ധു​സൂ​ദ​ന​നും​ ​മു​ണ്ട​ക്ക​യം​ ​സ്വ​ദേ​ശി​ ​എം.​ബി.​ ​രാ​ജ​നു​മാ​ണ് ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​ഹ​ർ​ജി​യി​ൽ​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​യും​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി,​ ​പെ​രി​യാ​ർ​ ​ടൈ​ഗ​ർ​ ​റി​സ​ർ​വ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​എ​ന്നി​വ​രു​ടെ​യും​ ​വി​ശ​ദീ​ക​ര​ണം​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​തേ​ടി. കാ​ന​ന​പാ​ത​യി​ലെ​ 31​ ​ഇ​ട​ങ്ങ​ളി​ൽ​ ​പ​ര​മ്പ​രാ​ഗ​ത​ ​പൂ​ജാ​വി​ധി​ക​ൾ​ ​പി​ന്തു​ട​രു​ന്ന​ ​ചെ​റു​ക്ഷേ​ത്ര​ങ്ങ​ളു​ള്ള​താ​യി​ ​ഹ​ർ​ജി​ക്കാ​ർ​ ​ബോ​ധി​പ്പി​ച്ചു.​ ​ഇ​വി​ടെ​യെ​ത്താ​തെ​ ​തീ​ർ​ത്ഥാ​ട​നം​ ​പൂ​ർ​ണ്ണ​മാ​കി​ല്ലെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​ ​വ​ലി​യൊ​രു​വി​ഭാ​ഗം​ ​അ​യ്യ​പ്പ​ന്മാ​രു​ണ്ട്. കാ​ന​ന​പാ​ത​യു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​മാ​സ്റ്റ​ർ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കു​ക,​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ളും​ ​ഹ​ർ​ജി​ക്കാ​ർ​ ​ഉ​ന്ന​യി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​നീ​ക്കി​;​ ​സു​ഖ​ദ​ർ​ശ​നം

ശ​ബ​രി​മ​ല​:​ ​അ​നാ​വ​ശ്യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പി​ൻ​വ​ലി​ച്ച​തോ​ടെ​ ​സ​ന്നി​ധാ​ന​ത്ത് ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​സു​ഖ​ദ​ർ​ശ​നം​ ​ല​ഭി​ച്ചു​തു​ട​ങ്ങി.​ ​പൊ​ലീ​സി​ന്റെ​ ​അ​നാ​വ​ശ്യ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ന്ന​താ​യി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​മ​ര​ക്കൂ​ട്ട​ത്ത് ​നി​ന്ന് ​ച​ന്ദ്രാ​ന​ന്ദ​ൻ​ ​റോ​ഡ് ​വ​ഴി​ ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ട്ടു​ ​തു​ട​ങ്ങി.​ ​മു​ഴു​വ​ൻ​ ​തീ​ർ​ത്ഥാ​ട​ക​രെ​യും​ ​മ​ര​ക്കൂ​ട്ട​ത്ത് ​നി​ന്ന് ​ശ​രം​കു​ത്തി​ ​വ​ഴി​യാ​ണ് ​വ്യാ​ഴാ​ഴ്ച​ ​വ​രെ​ ​ക​ട​ത്തി​വി​ട്ടി​രു​ന്ന​ത്.​ ​ഇ​ത് ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ട​ ​ക്യൂ​വി​ന് ​ഇ​ട​യാ​ക്കി​യി​രു​ന്നു.​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​തീ​ർ​ത്ഥാ​ട​ക​രെ​ ​ക​ട​ത്തി​വി​ടു​ന്ന​തും​ ​വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​മി​നി​റ്റി​ൽ​ 80​ ​വ​രെ​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ക​യ​റു​ന്നു​ണ്ട്.​ ​ഇ​തോ​ടെ​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​നി​ര​ ​സ​ന്നി​ധാ​നം​ ​വ​ലി​യ​ ​ന​ട​പ്പ​ന്ത​ലി​ലേ​ക്ക് ​ചു​രു​ങ്ങി.​ ​ദ​ർ​ശ​ന​ശേ​ഷം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പ​മ്പ​യി​ലേ​ക്ക് ​മ​ട​ക്കി​ ​അ​യ​യ്ക്കു​ന്നു​മു​ണ്ട്.​ ​പ്രാ​യ​മേ​റി​യ​വ​ർ​ക്കും​കു​ട്ടി​ക​ൾ​ക്കു​മാ​യി​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​ന​ട​പ്പ​ന്ത​ലി​ൽ​ ​അ​ട​ക്കം​ ​പ്ര​ത്യേ​ക​ ​ക്യൂ​ ​ഏ​ർ​പ്പെ​ടു​ത്തും.​ ​പൊ​ലീ​സ് ​സേ​ന​യു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ 1335​ ​പേ​ര​ട​ങ്ങു​ന്ന​ ​പു​തി​യ​ ​ബാ​ച്ച് ​ഇ​ന്ന് ​സ​ന്നി​ധാ​ന​ത്ത് ​ചു​മ​ത​ല​യേ​ൽ​ക്കും.