ശൈത്യകാല അവധി: സുപ്രീം കോടതി ബെഞ്ചില്ല
Saturday 17 December 2022 12:00 AM IST
ന്യൂഡൽഹി: ശൈത്യകാല അവധിക്ക് സുപ്രീം കോടതിയിൽ അവധിക്കാല ബെഞ്ചുകൾ ഉണ്ടായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഇന്ന് മുതൽ 2023 ജനുവരി ഒന്ന് വരെയാണ് ശൈത്യ കാല അവധി. സുപ്രീം കോടതിയുടെ പ്രവർത്തനം അവധി കഴിഞ്ഞ് 2023 ജനുവരി രണ്ടിന് വീണ്ടും ആരംഭിക്കും. അവധിക്കാലങ്ങളിൽ സുപ്രീം കോടതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സാധാരണ അവധിക്കാല ബെഞ്ചുകൾക്ക് രൂപം നൽകിയിരുന്നത്. ജനവരി രണ്ട് വരെ ബെഞ്ചുകൾ ലഭ്യമല്ലെന്ന് ഇന്നലെ സുപ്രീം കോടതി സിറ്റിംഗ് ആരംഭിച്ചപ്പോൾ ചീഫ് ജസ്റ്റിസ് അഭിഭാഷകരെ അറിയിച്ചു.