അയഡിൻ തെറാപ്പി: ആർ.സി.സിയോട് റിപ്പോർട്ട് തേടി

Saturday 17 December 2022 1:19 AM IST

തി​രു​വ​ന​ന്ത​പു​രം​: ​തൈറോയ്ഡ് കാൻസർ രോഗികൾക്ക് ആർ.സി.സിയിൽ അയഡിൻ തെറാപ്പി നൽകുന്നത് മുടങ്ങിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടറോട് റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു. ആർ.സി.സിയിൽ അയഡിൻ തെറാപ്പി മുടങ്ങിയതോടെ രോഗികൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വരുന്നുവെന്ന വിവരം കേരളകൗമുദി കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ജി.എസ്.ശ്രീകുമാർ, ജോസ് വൈ.ദാസ് എന്നിവരുടെ പരാതിയിലാണ് കമ്മിഷൻ ഇടപെടൽ.