എം.ബി.ബി.എസ്‌, ബി.ഡി.എസ്‌ മോപ് അപ് അലോട്ട്മെന്റ്

Saturday 17 December 2022 12:25 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഹോം പേജിൽനിന്ന് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റെടുത്ത് 18ന് വൈകിട്ട് മൂന്നിനകം ഫീസ് അടക്കുകയും അന്ന് വൈകിട്ട് നാലിനകം പ്രവേശനം നേടുകയും വേണം. സംവരണ മാനദണ്ഡങ്ങളുടെയും ഇളവുകളുടെയും വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 0471 2525300.