മലക്കൊടി ദർശനം
Friday 16 December 2022 11:33 PM IST
കോന്നി :കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സ്വർണ മലക്കൊടി ദർശനം ഈ മാസം 26 വരെ നടക്കും. പ്രകൃതി സംരക്ഷണ പൂജയ്ക്ക് ശേഷം 41 തൃപ്പടി പൂജയോടെ കരിക്ക് പടേനിയും താംബൂലവും സമർപ്പിച്ച ശേഷം നിലവറ തുറന്ന് സ്വർണ മലക്കൊടി എഴുന്നെള്ളിച്ചു. തടി കൊണ്ട് നിർമ്മിച്ച ആമ രൂപത്തിൽ മല ക്കൊടി ഉറപ്പിച്ച ശേഷം നെൽപ്പറ മഞ്ഞൾ പറ നാണയപ്പറ സമർപ്പിച്ച് ഊട്ടും പൂജയും നടത്തി. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് കാർമ്മികത്വം വഹിച്ചു.