പാഠ്യപദ്ധതി ചട്ടക്കൂട്; ജനകീയ ചർച്ച

Saturday 17 December 2022 12:02 AM IST
പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച ജനകീയ ചർച്ച ഷംസുദീൻ ചെറുവാടി ഉദ്ഘാടനംചെയ്യുന്നു

മുക്കം: പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മുക്കം ഉപജില്ലാ കമ്മിറ്റി എസ്.കെ പാർക്കിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. കെ.പി.മുജീബുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എസ്. കമറുദ്ദീൻ വിഷയം അവതരിപ്പിച്ചു. മുക്കം എ.അബ്ദുൽ ഗഫൂർ, ഇ.കെ അബ്ദുസലാം, ജോളി ജോസഫ് , നിസാം കാരശേരി , അബ്ദു റഷീദ് അൽഖാസിമി, ബന്ന ചേന്ദമംഗലൂർ , ഷംസുദ്ദീൻ , എ.പി .മുരളീധരൻ, എൻ.അബ്ദുറഹിമാൻ, സന്തോഷ് മൂത്തേടം, അഡ്വ.പി കൃഷ്ണകുമാർ, ഷംസുദ്ദീൻ കാരശേരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.പി .ഷാഹുൽ ഹമീദ് സ്വാഗതവും വി. മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.