വാട്ടർ അതോറിട്ടി മെമ്പർ ഇടപെട്ടു, തുരുമ്പെടുത്ത പൈപ്പുകൾ നീക്കിത്തുടങ്ങി
ശാസ്താംകോട്ട : ശാസ്താംകോട്ട തടാകത്തിലെ ശുദ്ധജലം മലിനമാക്കുകയും രാസപ്രതിപ്രവർത്തനത്തിന് കാരണമാകുകയും ചെയ്യുന്ന കാസ്റ്റ് അയൺ പൈപ്പുകൾ നീക്കി തുടങ്ങി. തടാക തീരത്ത് പൈപ്പുകൾ തുരുമ്പെടുത്ത് കിടക്കുന്നതിന്റെ വാർത്ത കണ്ടതിനെ തുടർന്ന് വാട്ടർ അതോറിട്ടി ബോർഡ് മെമ്പർ ഉഷാലയം ശിവരാജന്റെ ഇടപെടലിലാണ് നടപടി. ഉഷാലയം ശിവരാജൻ വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർ വെങ്കിഡേശ്വപതി ഐ.എ.എസുമായി ബന്ധപ്പെട്ടതിന്റെയടിസ്ഥാനത്തിൽ അടിയന്തരമായി പണം അനുവദിക്കുകയും തുടർന്ന് ഇന്നലെ രാവിലെ മുതൽ കൊല്ലം പ്രൊജക്ടിന്റെ നേതൃത്വത്തിലാണ് പൈപ്പ് നീക്കൽ ആരംഭിച്ചത്. ബോർഡ് മെമ്പർ ഉഷാലയംശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർഷാഫി, പഞ്ചായത്ത് പ്രസിഡന്റ്ഗീത, വൈസ് പ്രസിഡന്റ് അജയകുമാർ, അസി.എൻജിനീയർ, ആനന്ദ്, സംരക്ഷണ സമിതി നേതാക്കൾ ശാസ്താംകോട്ട ദിലീപ്, തോപ്പിൽ നിസാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പൈപ്പ് നീക്കം ചെയ്യൽ ആരംഭിച്ചത്.