രാജ്യത്ത് സ്തനാർബുദം വർദ്ധിക്കുന്നു
Saturday 17 December 2022 12:11 AM IST
ന്യൂഡൽഹി: രാജ്യത്ത് സ്തനാർബുദം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
2019ൽ രാജ്യത്ത് 6,95,072 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2021ൽ ഇത് 7,30,771 ആയി വർദ്ധിച്ചു.
കേരളത്തിലും സ്തനാർബുദമാണ് ഗുരുതര വെല്ലുവിളി.2019ൽ 8220 ആയിരുന്നത് 2020ൽ 8382, 2021ൽ 8545 എന്നിങ്ങനെ വ ർദ്ധിച്ചു. 2021ൽ തൊണ്ടയിലെ കാൻസറിന്റെ 1771 കേസുകളും റിപ്പോർട്ട് ചെയ്തു. ഹൈബി ഈഡൻ എംപിക്ക് ലോക്സഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
സാനിറ്ററി നാപ്കിൻ ഉപയോഗം കാൻസറിന് കാരണമാകുമോ എന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.