കെ.എസ്.ടി.എ കുട്ടിയ്ക്കൊരു വീട് കൈമാറി
Saturday 17 December 2022 1:00 AM IST
കടയ്ക്കൽ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചടയമംഗലം ഉപജില്ലാകമ്മിറ്റി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ മന്ത്രി വി.ശിവൻകുട്ടി കൈമാറി . കടയ്ക്കൽ കാഞ്ഞിരത്തും മൂട്ടിൽ വച്ച് നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ എം.നസീർ അദ്ധ്യക്ഷനായി. സബ് ജില്ലാ സെക്രട്ടറി ബി.എസ്.മഞ്ജുനാഥ് സ്വാഗതം പറഞ്ഞു. ചടയമംഗലം ഉപജില്ലയിലെ അദ്ധ്യാപകരും വിരമിച്ച അദ്ധ്യാപകരും ചേർന്ന് നൽകിയ 9 ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. ടി.ആർ.തങ്കരാജ്, ജി.കെ.ഹരികുമാർ, എസ്.സബിത, ടി.ആർ. മഹേഷ്, ബി.സജീവ്, സന്തോഷ് കുമാർ, വി.എസ്.ബൈസൽ, എസ്.സുധീഷ്, ആർ.അഭിലാഷ്, ജി.എസ്.റീന, എ.കെ.സിറാജുദീൻ, ബി.എസ്.മഞ്ജുനാഥ്, ആർ.രാജേഷ്, ജി.വി.രാജേഷ്, ആർ.സി.ബിജു, രാജീവ് തുടങ്ങിയവർ സംസാരിച്ചു.