പി.കെ.റാണിയുടെ 'കഥപറയുന്ന അഷ്ടമുടി ' പ്രകാശനം നാളെ

Saturday 17 December 2022 1:11 AM IST

കൊല്ലം : ബാലസാഹിത്യകാരിയും അദ്ധ്യാപികയും റിസോഴ്സ് പേഴ്‌സണുമായ പി.കെ.റാണിയുടെ ചരിത്ര പുനരാവിഷ്കാര പുസ്തകമായ 'കഥ പറയുന്ന അഷ്ടമുടി ' നാളെ രാവിലെ 10 ന് പ്രസ് ക്ലബ് ഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്യും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ പുസ്തകം സ്വീകരിക്കും. സ്വാതി എസ്.ലൈജു, കൃഷ്ണ എസ്.ലൈജു എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന യോഗത്തിന് മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി അദ്ധ്യക്ഷത വഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്യും. ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം പുസ്തക പരിചയം നടത്തും. ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ, ഡോ.ശിവപ്രസാദ് ബാലാജി, വിദ്യാഭ്യാസ വിചക്ഷണൻ ഡോ.സത്യനേശൻ, എഴുത്തുകാരിയും ബാലസാഹിത്യ അക്കാദമി അംഗവുമായ തസ്മിൻ ഷിഹാബ് എന്നിവർ സംസാരിക്കും. പി.കെ.റാണി മറുപടി പ്രസംഗം നടത്തും. എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ.എം.ടി. ശശി സ്വാഗതവും അരവിന്ദ് കൃഷ്ണ നന്ദിയും പറയും.