ഭാരത് ജോഡോ യാത്ര നൂറാം ദിനാഘോഷം

Saturday 17 December 2022 1:20 AM IST

കരുനാഗപ്പള്ളി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദ യാത്ര പ്രയാണം ആരംഭിച്ചിട്ട് 100 ദിനങ്ങൾ പിന്നിടുകയാണ്. യാത്രയുടെ 100-ാം ദിനാഘോഷം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടന്നു. യു.ഡി.എഫ് ചെയർമാൻ കെ.സി.രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പദയാത്രയിലെ സ്ഥിരം അംഗങ്ങളായ മഞ്ജുക്കുട്ടന്റെ മാതാവിനെ കർഷക കടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവിയും വരുൺ ആലപ്പാടിന്റെ പിതാവിനെ തൊടിയൂർ രാമചന്ദ്രനും ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷനായി. ആർ.രാജശേഖരൻ, എം. അൻസാർ ,.എൽ.കെ.ശ്രീദേവി, മുനമ്പത്ത് വഹാബ്, രാമാ ദേവി, നജിം മണ്ണേൽ , മുനമ്പത്ത് ഷിഹാബ്, ചിറ്റു മൂലനാസർ , കെ.എ. ജവാദ്, ചവറ ഹരീഷ്കുമാർ , സുഭാഷ് ബോസ്, അഡ്വ.അമീർ തുടങ്ങിയവർ പ്രസംഗിച്ചു.