പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് സ്പീക്കറുകളും മൈക്കും കൈമാറി
Saturday 17 December 2022 1:24 AM IST
ചങ്ങരംകുളം: പി.സി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതലയിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിലെ 25 ക്ലാസ് മുറികളിൽ സ്ഥാപിക്കുന്നതിനുള്ള സ്പീക്കറുകളും ആംപ്ലിഫയറും മൈക്കും ഉൾപ്പെടെ അര ലക്ഷം രൂപയുടെ സാമഗ്രികൾ കൈമാറി. പ്രിൻസിപ്പൽ സി.വി മണികണ്ഠൻ, ഹെഡ്മാസ്റ്റർ കെ.ആർ രവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ.വി പ്രഷീദ്, കെ.എസ് ശ്രീകാന്ത്, ശിവദാസൻ, അബ്ദുൾ സലീം എന്നിവർ പങ്കെടുത്തു. പൂർവ വിദ്യാർത്ഥികളായ ദിലീപ് ചങ്ങരംകുളം, കണ്ണൻ പന്താവൂർ, പരമേശ്വരൻ പെരുമുക്ക് എന്നിവർ ചേർന്നാണ് ഉപകരണങ്ങൾ കൈമാറിയത്.