നെൽ കർഷകർക്കുള്ള ധനസഹായം
Saturday 17 December 2022 1:41 AM IST
വളാഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്തു. 14,00,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.145 ഓളം വരുന്ന കർഷകർക്കാണ് പദ്ധതിയുടെ വിഹിതം ലഭിക്കുക. ഒരു ഹെക്ടറിന് 17500 രൂപ വീതം ഒരോ കർഷകനും ലഭിക്കും. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹണി ഗംഗാദരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹിം മാരാത്ത്, ചെയർപേഴ്സൺമാരായ റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി നഗരസഭ നെൽകൃഷി കർഷകർക്ക് നൽകുന്ന ധനസഹായ വിതരണം ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.