സ്റ്റുഡന്റ്സ് സ്റ്റോർ ഉദ്ഘാടനം
Saturday 17 December 2022 1:50 AM IST
പെരിന്തൽമണ്ണ: ഇ.എം.എസ് മെമ്മോറിയൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴിൽ ഇ.എം.എസ് അക്കാഡമിക് കാമ്പസിൽ ആരംഭിച്ച സ്റ്റുഡന്റ്സ് സ്റ്റോറിന്റെ ഉദ്ഘാടനം പെരിന്തൽമണ്ണ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി. ഷംസുദ്ധീൻ നിർവഹിച്ചു. സംഘം പ്രസിഡന്റ് ഐ. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.എസ് ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ് ആദ്യ വില്പന നടത്തി. ജനറൽ മാനേജർ എം. അബ്ദുന്നാസിർ, ഓഡിറ്റർ സിദ്ധീഖ് അക്ബർ, കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പൂജ കെ മേനോൻ, കോളേജ് ഒഫ് പാരാ മെഡിക്കൽ പ്രിൻസിപ്പൽ സ്വാതി ടി, സന്ദീപ് കൃഷ്ണൻ കെ, സംഘം ഹോണററി സെക്രട്ടറി കെ. വിശ്വനാഥൻ, കെ.പി മുഹമ്മദ് ഇഖ്ബാൽ, പി.ടി.എ പ്രസിഡന്റുമാരായ അവറാച്ചൻ, അബ്ദുൽ നാസർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.