കപ്പൽ ടെർമിനൽ നിർമ്മാണം: സാധ്യതാ പഠന റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കും

Saturday 17 December 2022 2:03 AM IST

പൊന്നാനി: പൊന്നാനിയുടെ സമഗ്ര വികസനത്തിൽ വലിയ പങ്ക് നിർവഹിക്കാൻ കഴിയുന്ന കപ്പൽ ടെർമിനൽ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠന റിപ്പോർട്ട് 15 ദിവസത്തിനകം സർക്കാറിന് സമർപ്പിക്കും.150 മീറ്റർ നീളത്തിലാണ് കപ്പൽ ടെർമിനൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പുതിയ ജങ്കാർ ജെട്ടി മുതൽ കനോലി കനാൽ വന്നു ചേരുന്ന ഭാഗത്താണ് കപ്പൽ ടെർമിനൽ നിർമിക്കുന്നത്. ചരക്ക് കപ്പലുകളും യാത്രാ കപ്പലുകളും എളുപ്പത്തിൽ അടുക്കാവുന്ന തരത്തിൽ 13 മീറ്റർ വരെ ആഴം ഉറപ്പാക്കുകയും ചെയ്യും.

പി. നന്ദകുമാർ എം.എൽ.എ സർക്കാറിന് മുന്നിൽ നിർദേശിച്ച പ്രൊപ്പോസലിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്ടൻ അശ്വിൻ പ്രതാപ്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി) അസോസിയേറ്റ് പ്രൊഫസർമാരായ റിയാസ് കെ. ബഷീർ, ജ്യോതിരാജ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി പ്രസാദ്, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. പികെ. ഖലീമുദ്ധീൻ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി റഹീം എന്നിവരും ഉണ്ടായിരുന്നു.

കപ്പൽ ടെർമിനലിന്

നീളം- 150 മീറ്റർ

ആഴം- 13 മീറ്റർ