മലപ്പുറത്തെ കട്ടൗട്ട്: കേരളത്തിന് നന്ദി പറഞ്ഞ് നെയ്‌മർ

Saturday 17 December 2022 3:02 AM IST

കേരളത്തിലെ ആരാധകരുടെ വലിയ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. കുട്ടിയെ തോളിലേറ്റി മലപ്പുറത്ത് ബ്രസീൽ ആരാധകർ ഉയർത്തിയ നെയ്മറുടെ കൂറ്റൻ കട്ടൗട്ട് നോക്കി നിൽക്കുന്ന ആരാധകന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് നെയ്മർ കേരളത്തിന് നന്ദി പറഞ്ഞത്. കുട്ടിയും പിതാവു അണിഞ്ഞിരിക്കുന്നതും നെയ്മറുടെ ജേഴ്സിയാണ്.

നെയ്മർ ജൂനിയറിന്റെ ഒഫീഷ്യൽ വെബ്സൈറ്റിന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് വന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും സ്‌നേഹം വരുന്നു. വരളെ നന്ദി,​ കേരളം ഇന്ത്യ പോസ്റ്റിനൊപ്പം കുറിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരിൽ ബ്രസീൽ ആരാധകർ സ്ഥാപിച്ച ഫ്ലക്സാണ് നെയ്മർ ഷെയർ ചെയ്‌തത്. വി.എഫ്.എക്സ് ഗ്രാഫിക് ഡിസൈനർ വിദ്യാർത്ഥിയായ അദീബാണ് തന്റെ കൂട്ടുകാരൻ മകനെ തോളിലിരുത്തി നെയ്നറുടെ കട്ടൗട്ട് നോക്കി നിൽക്കുന്ന ഫോട്ടോയെടുത്തത്.