ചെറുകിട ജലവൈദ്യുത പദ്ധതി: മന്ത്രിതല ചർച്ച നടത്തി

Sunday 18 December 2022 4:48 AM IST

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നതിനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ സാങ്കേതിക വിദഗ്ദ്ധരുമായി ചർച്ച നടത്തി. ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫ. ഡോ. അരുൺകുമാർ വിഷയാവതരണം നടത്തി. ഡോ.അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തൽ റിപ്പോർട്ട് സർക്കാരിന് കൈമാറും. എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച ചർച്ചയിൽ കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥർ, ഇ.എം.സി ഡയറക്ടർ ഡോ.ആർ. ഹരികുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement