ജലവൈദ്യുത പദ്ധതി ക്ഷമത കൂട്ടാൻ പഠനം
Sunday 18 December 2022 12:00 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികൾ കാര്യകക്ഷമമാക്കുന്നതിനായി പഠനം നടത്താൻ ഐ.ഐ.ടി.റൂർക്കിയിലെ പ്രൊഫ.ഡോ.അരുൺകുമാറിന്റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധരെ ചുമതലപ്പെടുത്തി.
പാലക്കാട് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സങ്കേതിക വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം.
നൂതനവും കാര്യക്ഷമവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുകിട ജലവൈദ്യുത പദ്ധതികൾ കുറ്റമറ്റരീതിയിൽ നടപ്പിൽ വരുത്താനുള്ള നടപടികൾ സമിതി ശുപാർശ ചെയ്യും.എനർജി മാനേജ്‌മെന്റ് സെന്റർ സംഘടിപ്പിച്ച ചർച്ചയിൽ കെ. എസ്. ഇ. ബി. യിലെ ഉയർന്ന ഉദ്യോഗസ്ഥർ, ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.