വിവരാവകാശത്തിൽ അലംഭാവം വേണ്ട; കമ്മിഷണറുടെ ചൂടറിഞ്ഞ് ഉദ്യോഗസ്ഥർ

Sunday 18 December 2022 12:41 AM IST

മ​ല​പ്പു​റം​:​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​തെ​ ​ചു​റ്റി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​നി​യ​മം​ ​പ​ഠി​പ്പി​ച്ചും​ ​മു​ന്ന​റി​യി​പ്പേ​കി​യും​ ​സം​സ്ഥാ​ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​എ.​അ​ബ്ദു​ൾ​ ​ഹ​ക്കിം.​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​തെ​ളി​വെ​ടു​പ്പി​നി​ടെ,​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മ​ല്ല​ ​എ​ന്നെ​ഴു​തു​ന്ന​തും​ ​അ​പേ​ക്ഷ​രെ​ ​അ​നാ​വ​ശ്യ​മാ​യി​ ​ചു​റ്റി​ക്കു​ന്ന​തും​ ​ബോ​ദ്ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ചൂ​ട​റി​ഞ്ഞ​ത്.
13​ ​അ​പേ​ക്ഷ​ക​ളാ​ണ് ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ന്റെ​ ​തെ​ളി​വെ​ടു​പ്പി​ലെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ ​മൂ​ന്ന് ​അ​പേ​ക്ഷ​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഹാ​ജ​രാ​യി​ല്ല.​ ​നി​സാ​ര​കാ​ര്യ​ങ്ങ​ൾ​ക്ക് ​ക​മ്മി​ഷ​ന്റെ​ ​മു​മ്പി​ൽ​ ​ഹാ​ജ​രാ​കാ​തി​രു​ന്ന​ ​കൊ​ണ്ടോ​ട്ടി​ ​ന​ഗ​ര​സ​ഭ​ ​എ​സ്.​പി.​ഐ.​ഒ,​ ​കു​റ്റി​പ്പു​റം​ ​ബ്ലോ​ക്ക് ​എ​സ്.​പി.​ഐ.​ഒ​ ​എ​ന്നി​വ​ർ​ക്കും​ ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​വ​ർ​ക്കും​ ​ക​മ്മി​ഷ​ൻ​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സ് ​ന​ൽ​കും.​ ​തെ​ളി​വെ​ടു​പ്പി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​ ​ഈ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ടും​ ​കു​റു​വ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലെ​ ​എ​സ്.​പി.​ഐ.​ഒ,​ ​മു​ൻ​ ​എ​സ്.​പി.​ഐ.​ഒ​ ​എ​ന്നി​വ​രോ​ടും​ ​ജ​നു​വ​രി​ 11​ന് ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളു​മാ​യി​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ക​മ്മി​ഷ​ന്റെ​ ​ആ​സ്ഥാ​ന​ത്ത് ​നേ​രി​ട്ട് ​ഹ​ാജ​രാ​കാ​നും​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചു.
വേ​ണം​ ആ ​ ​വി​വ​ര​ങ്ങ​ളും
ജി​ല്ല​യി​ലെ​ ​മി​ക്ക​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളും​ ​വി​വ​രാ​വ​കാ​ശ​ ​പ്ര​കാ​ര​മു​ള്ള​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കു​മ്പോ​ൾ​ ​മ​റു​പ​ടി​ ​ന​ൽ​കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​പേ​രും​ ​മ​റ്റു​ ​വി​വ​ര​ങ്ങ​ളും​ ​ന​ൽ​കാ​ത്ത​ത് ​ക​മ്മി​ഷ​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​സം​സ്ഥാ​ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മിഷ​ണ​ർ​ ​എ.​അ​ബ്ദു​ൾ​ ​ഹ​ക്കിം​ ​പ​റ​ഞ്ഞു.​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​യി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​പേ​ര് ​അ​റി​യാ​നാ​യി​ ​സ​മ​ർ​പ്പി​ച്ച​ ​മ​റ്റൊ​രു​ ​വി​വ​രാ​വ​കാ​ശ​ ​അ​പേ​ക്ഷ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​തെ​ളി​വെ​ടു​പ്പി​ൽ​ ​ക​മ്മി​ഷ​ന്റെ​ ​മു​ന്നി​ലെ​ത്തി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വി​വ​രാ​വ​കാ​ശ​ ​പ്ര​കാ​ര​മു​ള്ള​ ​മ​റു​പ​ടി​യി​ൽ​ ​സ്റ്റേ​റ്റ് ​പ​ബ്ലി​ക് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റു​ടെ​ ​പേ​ര്,​ ​ത​സ്തി​ക,​ ​ഓ​ഫീ​സി​ന്റെ​ ​മേ​ൽ​വി​ലാ​സം,​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ഫോ​ൺ​ന​മ്പ​ർ,​ ​അ​പ്പ​ലേ​റ്റ് ​അ​തോ​റി​റ്റി​യു​ടെ​ ​പേ​ര് ​എ​ന്നി​വ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​സം​സ്ഥാ​ന​ ​വി​വ​രാ​വ​കാ​ശ​ ​ക​മ്മി​ഷ​ണ​ർ​ ​വ്യ​ക്ത​മാ​ക്കി.

30 ദിവസം കാത്തുനിൽക്കേണ്ട

  • മറുപടികൾ നൽകാൻ 30 ദിവസം വരെ കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഇപ്പോഴുമുണ്ടെന്നും അതു വേണ്ടെന്നും വിവരാവകാശ കമ്മിഷണർ ചൂണ്ടിക്കാട്ടി. മറുപടികൾ അല്ലെങ്കിൽ വിവരങ്ങൾ 30 ദിവസത്തിനകം അപേക്ഷകന്റെ കൈവശമെത്തണമെന്നാണ് നിയമത്തിൽ പറയുന്നത്. വിവരങ്ങൾ ലഭ്യമാണെങ്കിൽ അതിനുമുമ്പേ അപേക്ഷകന് അവ നൽകാം.
  • വിവരാവകാശ നിയമത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര അറിവില്ല. ഇതിന്റെ ഭാഗമാണ് ഫയൽ ലഭ്യമല്ല തുടങ്ങിയ മറുപടികൾ. വിവരാവകാശ ചോദ്യങ്ങൾക്ക് ഇത്തരം മറുപടികൾ നൽകരുത്. അപേക്ഷകന്റെ ചോദ്യങ്ങളിൽ ലഭ്യമായ മുഴുവൻ വിവരവും നൽകണം.
  • വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുമ്പോൾ വിവരാവകാശ നിയമത്തിലെ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക എന്നതിനപ്പുറം വിവരങ്ങൾ ആവശ്യപ്പെടുന്നതിൽ അപേക്ഷകന്റെ താത്പര്യങ്ങൾ അറിയാനുള്ള ശ്രമം ഉദ്യോഗസ്ഥർ നടത്തരുത്.
  • ഹിയറിംഗിന് എന്ന പേരിൽ അപ്പലേറ്റ് അതോറിറ്റിയായ എക്സിക്യുട്ടീവ്/ മജിസ്റ്റീരിയൽ അധികാരമുള്ള ഉദ്യോഗസ്ഥർ അപേക്ഷകരെ വിളിച്ചുവരുത്തുന്നതും വിവരാവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിവരാവകാശ അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമങ്ങളല്ല മറിച്ച് വിവരാവകാശ നിയമപ്രകാരമാകണം മറുപടികൾ നൽകേണ്ടത്.

വിവരാവകാശ അപേക്ഷകൾ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർ തയ്യാറാവണം. സർക്കാരും സർക്കാർ ഓഫീസുകളും എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ പൗരന്മാർക്ക് അവകാശമുണ്ട്. അതേസമയം ഉദ്യോഗസ്ഥരോടുള്ള വ്യക്തിവിരോധം തീർക്കാനും ശത്രുസംഹാരത്തിനുമുള്ള മാർഗ്ഗമായി വിവരാവകാശ നിയമത്തെ പൊതുജനം കാണരുത്.

വിവരാവകാശ കമ്മിഷണർ

Advertisement
Advertisement