കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലുണ്ട് ടയർ ക്രിസ്മസ് ട്രീ !

Sunday 18 December 2022 1:32 AM IST

കൊല്ലം: ക്രിസ്മസിനെ വരവേൽക്കാൻ വ്യത്യസ്തവും കൗതുകകരവുമായ ആശയം നടപ്പാക്കി ടയറുകൾ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുകയാണ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ.

ആശയം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാ‌ത്ഥികളുടേതാണ്. പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്ന ഉപയോഗ ശൂന്യമായ ടയറുകളെ എങ്ങനെ പുനരുപയോഗം ചെയ്യാമെന്ന ചിന്തയിൽ നിന്ന് ജെ.സി.ബി മുതൽ സൈക്കിൾ വരെയുള്ള വാഹനങ്ങളുടെ ടയറുകൾ ക്രിസ്മസ് ട്രീയായി രൂപപ്പെടുകയായിരുന്നു. പത്തടി ഉയരത്തിൽ പിരമിഡ് ആകൃതിയിൽ പച്ച പെയിന്റ് ഉപയോഗിച്ചാണ് ടയറുകൾ മോടി പിടിപ്പിച്ചിരിക്കുന്നത്. നിർമ്മാണവും അലങ്കാരവും പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവന്നു. 'പാഴ് വസ്തുക്കൾ കൊണ്ട് ഒരു ക്രിസ്തുമസ് ട്രീ' എന്ന ആശയം കഴിഞ്ഞ ക്രിസ്മസ് കാലത്തും സ്കൂളിൽ നടപ്പാക്കിയിരുന്നു. പത്തുമീറ്റർ ഉയരത്തിൽ സി.ഡി, കളിക്കോപ്പുകൾ, ഉപയോഗശൂന്യമായ വിവിധ പ്ലാസ്റ്റിക് വസ്തുക്കൾ, ടാർപ്പ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അന്ന് ക്രിസ്മസ് ട്രീ ഒരുക്കിയത്.

Advertisement
Advertisement