ക്രിസ്മസ് വിരിഞ്ഞ് തെരുവോരങ്ങൾ

Wednesday 21 December 2022 12:35 AM IST
ക്രിസ്മസിന് കച്ചവടവുമായി നഗരത്തിലെത്തിയ രാജസ്ഥാൻ സ്വദേശികൾ

പത്തനംതിട്ട : ക്രിസ്മസ് കാലമായാൽ ഡൽഹിയിൽ നിന്ന് ശേഖരിച്ച സാന്റാക്ലോസ് തൊപ്പികളും വേഷവും മുഖംമൂടിയുമായി

രാജസ്ഥാൻ സ്വദേശി അന്ത്രവാസും ഭാര്യ കാളുറാമും കേരളത്തിലെത്തും. ഇത്തവണ മൂന്നുവയസുകാരൻ മകൻ നച്ചുറാമും ഒപ്പമുണ്ട്. പത്തനംതിട്ട നഗരത്തിലെ വഴിയോരത്ത് ഇപ്പോൾ ഇവരെ കാണാം. മൂന്നൂറ് രൂപയിൽ തുടങ്ങുന്ന സാന്റാ ക്ലോസ് തൊപ്പികൾ, ചുവപ്പ് കോട്ടുകൾ, പഞ്ഞി താടിയുള്ള മുഖം മൂടികൾ തുടങ്ങി എല്ലാം ഇവരുടെ കയ്യിലുണ്ട്. തൊപ്പിക്ക് 40, തൊപ്പിയോട് കൂടിയ മുഖംമൂടിക്ക് 150, ക്രിസ്മസ് അപ്പൂപ്പന്റെ വേഷത്തിന് 300 മുതൽ 700 വരെ എന്നിങ്ങനെയാണ് വില. 10 ദിവസമായി ഇവർ കേരളത്തിലുണ്ട്. പുതുവർഷം ആകുന്നതോടെ ഇവർ രാജസ്ഥാനിലേക്ക് മടങ്ങും. സാന്റാക്ലോസിന്റെ തൊപ്പിയും വേഷവുമായി പത്തനംതിട്ട നഗരത്തിന്റെ വഴിയോരം കച്ചവടക്കാരാൽ നിറഞ്ഞിരിക്കുകയാണ്.