അന്തർസർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖലാ അന്തർസർവകലാശാല ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻഷിപ്പ് 23ന് തുടങ്ങും. കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് സ്റ്റേഡിയങ്ങളിലും കോഴിക്കോട് ദേവഗിരി കോളേജ് മൈതാനിയിലും ജെ.ഡി.ടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ് കോളേജ് മൈതാനിയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. കേരളം, പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 116 ടീമുകൾ പങ്കെടുക്കും. 23ന് വൈകീട്ട് അഞ്ചിന് കാലിക്കറ്റ് വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ടോം.കെ തോമസ്, ഡോ. പി.സി. അൻവർ, ഫാ. ബോണി അഗസ്റ്റിൻ, വി.പി. സക്കീർ ഹുസൈൻ, കെ.പി. മനോജ് എന്നിവർ പങ്കെടുത്തു.