കാമരാജ് ഫൗണ്ടേഷൻ: ഡോ. എ.നീലലോഹിതദാസ് ചെയർമാൻ

Wednesday 21 December 2022 12:49 AM IST

തിരുവനന്തപുരം: കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ ചെയർമാനായി ഡോ.എ.നീലലോഹിതദാസിനെ വീണ്ടും തിരഞ്ഞെടുത്തു. പ്രൊഫ. ജോൺകുമാറാണ് (തൃശിനാപള്ളി) ജനറൽ സെക്രട്ടറി. ഫൗണ്ടേഷന്റെ ദേശീയ സമ്മേളനം രാമനാഥപുരത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എൻ.കെ.അശോക്‌കുമാർ, അഡ്വ. ബാലജനാധിപതി, പന്തളം മോഹൻദാസ്, കൊച്ചറ മോഹനൻ നായർ, കൽദാർകാന്ത മിശ്ര എന്നിവരെ വൈസ് പ്രസിഡന്റ്മാരായും വി.സുധാകരൻ, അശ്വതി നായർ, ഡോ.എൻ. സേതുരാമൻ, ബി.ജയൻ, എൽ. നോയൽരാജ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. നെല്ലിമൂട് പ്രഭാകരനാണ് ട്രഷറർ. പി.കെ.കബീർ സലാലയാണ് പുതിയ സംസ്ഥാന പ്രസിഡന്റ്.