എ.ഐ.ടി.യു.സി സമ്മേളന പ്രതിനിധി ട്രെയിനി​ടിച്ച് മരിച്ചു

Wednesday 21 December 2022 12:52 AM IST

ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന് പഞ്ചാബി​ൽ നി​ന്നെത്തിയ​ പ്രതിനിധി സന്തോഖ് സിംഗ് (76) ട്രെയിനിടിച്ച് മരിച്ചു. സമാപനത്തിന്റെ ഭാഗമായി ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിന് ശേഷം തിരികെ പോകും വഴി വൈകിട്ട് 6ന് റിക്രിയേഷൻ ഗ്രൗണ്ടിന് സമീപത്തെ റെയിൽവെ ട്രാക്കിലാണ് അപകടമണ്ടായത്. പാളം മുറിച്ചു കടക്കുന്നതിനിടെ തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ഇടിക്കുകയായിരുന്നു. അഞ്ചംഗ സംഘത്തിലെ മറ്റ് നാല് പേരും അപ്പുറത്ത് എത്തി​യി​രുന്നു. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറി​യിലേക്ക് മാറ്റി.