ആലോചനാ യോഗം

Wednesday 21 December 2022 1:48 AM IST

കരുനാഗപ്പള്ളി: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ മഹാസമാധി ശതാബ്ദി 2023 ഏപ്രിൽ മുതൽ ഒരു വർഷക്കാലം ആചരിക്കാൻ പന്മന ആശ്രമത്തിൽ കൂടിയ യോഗത്തിൽ തീരുമാനമായി. പന്മന ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമിയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെയും ആത്മീയ പഠന കേന്ദ്രങ്ങളുടെയും സഹകരണത്തോടെ കേരളത്തിലെ വിവിധ ജില്ലകളിലും മറ്റ് സംസ്ഥാനങ്ങളിലും പരിപാടികൾ സംഘടിപ്പിക്കും.

ശതാബ്ദി ആചരണത്തിന് മുന്നോടിയായി പന്മന ആശ്രമത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനമായി. സ്വാമി നിത്യസ്വരൂപാനന്ദ യോഗം ഉദ്ഘാടനം ചെയ്തു. സ്വാമി സർവ്വാത്മാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി. പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ പരിപാടികൾ വിശദീകരിച്ചു. വിവിധ സാമൂഹിക ​- സാംസ്കാരിക - രാഷ്ട്രീയ പ്രമുഖർ, ജനപ്രതിനിധികൾ തുടങ്ങിയവർ ആലോചനാ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement