കെ.ആർ.ഡി.എസ്.എ ജില്ലാ നേതൃക്യാമ്പ്

Wednesday 21 December 2022 1:51 AM IST

കൊല്ലം: മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ സർക്കാർ ജീവനക്കാർ പ്രവർത്തിക്കണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ്, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ് , സതീഷ്.കെ ഡാനിയേൽ, കെ.ജി.ഗോപകുമാർ, ഡി.ഗിരീഷ് കുമാരി, ജി.ഗിരീഷ് കുമാർ, എം.റിൽജു എന്നിവർ സംസാരിച്ചു. യുവകലാസാഹിതി കോട്ടയം ജില്ലാ പ്രസിഡന്റ് ബി.അശോക്, കെ.ആർ.ഡി.എസ്.എ ജനറൽ സെക്രട്ടറി എം.എം.നജീം എന്നിവർ ക്ലാസെടുത്തു. ജെ.ജെ.സതീഷ്, എ.ആർ.രാജേന്ദ്രൻ, ഐ.ഷിഹാബുദീൻ, സുജ ശീതൾ, കെ.ആർ.രാജേഷ്, ടി.എം.ഷക്കീല, ആർ.ബി.ഷൈൻ, എസ്.ജേക്കബ്, സി.ദേവരാജൻ, എ.സജില തുടങ്ങിയവർ നേതൃത്വം നൽകി.