അഞ്ചു വർഷത്തിനിടെ ഫുട്ബോൾ ഫെഡറേഷന് നൽകിയത് 83 കോടി

Wednesday 21 December 2022 3:16 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഫുട്ബോളിന്റെ വികസനത്തിനായി 2018-19 മുതൽ 2022-23 വരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് 83 .58 കോടി രൂപ നൽകിയെന്ന് കേന്ദ്ര യുവജനകാര്യ സ്പോർട്സ് വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂർ ലോക്‌സഭയിൽ ആന്റോ ആന്റണിയെ അറിയിച്ചു. താരങ്ങളുടെ പരിശീലനം, പോഷകാഹാരം, കായിക ഉപകരണങ്ങൾ, താമസം, യാത്ര, വിദേശ പരിശീലകരുടെ മറ്റും സേവനം തുടങ്ങിയ സഹായങ്ങളും നൽകുന്നു.

വിദേശ പരിശീലനത്തിനും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്വദേശത്തും വിദേശത്തും പങ്കെടുക്കാനും സാമ്പത്തിക സഹായം നൽകുന്നു. ഫിഫ അണ്ടർ 17 വനിതാ ലോക കപ്പിന് 10 കോടി രൂപ അധികമായി അനുവദിച്ചു.

രാജ്യത്തു ഫുട്ബോളിന് 13 ഖേലോ ഇന്ത്യ അക്രെഡിറ്റഡ് അക്കാഡമികളും 111 ഖേലോ ഇന്ത്യ സെന്ററുകളുമുണ്ടെന്നും മന്ത്രി അറിയിച്ചു.