ടെക്നോപാർക്കിന് കുതിപ്പ്: ഐ.ടി.കയറ്റുമതി 9775കോടിരൂപ

Thursday 22 December 2022 1:52 AM IST
ടെക്നോപാർക്കിന് കുതിപ്പ്:

തിരുവനന്തപുരം: ഐ.ടി. കയറ്റുമതിയിൽ വൻകുതിപ്പ് നേടി ടെക്നോപാർക്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചതെന്ന് കേരള ഐ.ടി.പാർക്ക്സ് സി.ഇ.ഒ സ്നേഹിൽകുമാർ സിംഗ് പറഞ്ഞു. ഇതോടെ മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളർച്ച 15%.

ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയൽ ചെയ്തതിന് കേന്ദ്രസർക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂൺ വരെ ക്രിസൽ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വർഷം ടെക്‌നോപാർക്ക് നേടി.

നിലവിൽ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ 78 കമ്പനികൾ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവർക്ക് നൽകിയത്.

...........................................

സംസ്ഥാനത്തേക്ക് പുതിയ കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനായി ടെക്‌നോപാർക്ക് പുതിയ സാദ്ധ്യതകളും ഉത്പന്ന സേവനങ്ങളും വൈവിദ്ധ്യവൽക്കരിക്കുകയാണ്.

സ്നേഹിൽകുമാർ സിംഗ്, കേരള ഐ.ടി.പാർക്ക്സ് സി.ഇ.ഒ