റേഷൻ വ്യാപാരി കമ്മിഷൻ ഇന്നു മുതൽ
Thursday 22 December 2022 12:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് നല്കേണ്ട നവംബർ മാസത്തെ കമ്മിഷൻ ഇന്നു മുതൽ ചെയ്തു തുടങ്ങും. ക്രിസ്മസിനു മുമ്പുതന്നെ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. നവംബർ മാസത്തെ കമ്മിഷൻ നല്കുന്നതിന് കുറവുണ്ടായിരുന്ന ഒന്നരക്കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് തയ്യാറായതോടെയാണ് പ്രതിസന്ധി മാറിയത്.