ജസ്റ്റിസ് ഹേമന്ത് ഗുപ്ത എൻ.ഡി.ഐ.എ.സി അദ്ധ്യക്ഷൻ

Thursday 22 December 2022 12:13 AM IST

ന്യൂഡൽഹി: ഡൽഹി കേന്ദ്രമാക്കിയുള്ള ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ (എൻ.ഡി.ഐ.എ.സി) അദ്ധ്യക്ഷനായി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്തയെ നിയമിച്ചു. അഭിഭാഷകരായ ഗണേഷ് ചന്ദ്രു, അനന്ത് വിജയ് പള്ളി എന്നിവരെ പാർട്ട് ടൈം അംഗങ്ങളാക്കി. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഇതുസംബന്ധിച്ച വിജ്ഞാപനം നിയമകാര്യ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.