സ്ത്രീകൾക്ക് സ്വയംരക്ഷാ പരിശീലനം  

Thursday 22 December 2022 12:41 AM IST
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച സ്വയരക്ഷാ പരിശീലന പരിപാടി

കൊച്ചി: അതിക്രമം നേരിടേണ്ട സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാൻ സ്ത്രീകൾക്ക് പരിശീലനം നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. ജെൻഡർ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

അതിക്രമങ്ങൾ നേരിടേണ്ടിവരുമ്പോൾ ആയുധമില്ലാതെ സ്വയം പ്രതിരോധിച്ചു രക്ഷപ്പെടുക, നിയമപരമായ അറിവ് നേടുക, ആത്മവിശ്വാസം വളർത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 20 മുതൽ 50 വയസുള്ള 500 വനിതകൾക്ക് അഞ്ച് ബാച്ചുകളിലായാണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനത്തിന് ആലുവ വനിതാ സെൽ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ കെ.ഒ. റോസ, എം.കെ. സിന്ധു, എം.എം. അമ്പിളി, കെ.എൻ. ബിജി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement