മദ്യക്കുപ്പികൾ റോഡിൽ വീണ​ സംഭവം: ലോറി ​തിരിച്ചറിഞ്ഞു 

Thursday 22 December 2022 12:16 AM IST

ഫറോക്ക്: മദ്യവുമായി വന്ന ലോറി പാലത്തിന്റെ ​ബീമി​ലിടിച്ച് മദ്യക്കുപ്പികൾ റോഡിൽ വീണ ​സംഭവത്തിൽ നിർത്താതെ പോയ ലോറി കണ്ടെത്തി. ഹരിയാന രജിസ്‌ട്രേഷനുള്ള ലോറിയാണ്.എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയിൽ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ മദ്യ നിർമാണശാലയിൽ നിന്നു കൊല്ലത്തെ ബീവറേജ് വേർഹൗസിലേക്ക് കൊണ്ടു പോവുകയായിരുന്ന ലോറിയിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ മദ്യക്കുപ്പികൾ റോഡിലേക്ക് തെറിച്ചുവീണത്. ഫറോക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് ചെക്ക് പോസ്റ്റിൽ നിന്നു ലോറി തിരിച്ചറിയാൻ സാധിച്ചത്. ലോറി പാലത്തിന്റെ ബീമിൽ തട്ടി പെട്ടികൾ റോഡിൽ വീണത് അറിഞ്ഞില്ലന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുത്തു.