സ്വാഗതസംഘം രൂപവത്കരിച്ചു

Thursday 22 December 2022 12:59 AM IST

തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം കലാകായികമേളയ്ക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. പി. അബ്ദുൾ ഹമീദ് എം.എൽ.എ, വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള സമിതിയുടെ ചെയർമാൻ സിൻഡിക്കേറ്റംഗം എ.കെ. രമേഷ് ബാബുവാണ്. ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ കായികമേളയും ഫെബ്രുവരി രണ്ട് മുതൽ നാല് വരെ കലാമേളയും സർവകലാശാലാ കാമ്പസിൽ നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു.