വിസ്റ്റാഡോം കോച്ച് പരിഗണനയിൽ

Thursday 22 December 2022 1:04 AM IST

കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിൽ വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത് റയിൽവേ മന്ത്രാലത്തിന്റെ സജീവ പരിഗണനയിലാണെന്ന് റയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. പാതയിൽ വിസ്റ്റാഡോം കൊച്ച് അനുവദിക്കണമെന്നും കൂടുതൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റയിൽവേ മന്ത്രിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് വിവരം അറിയിച്ചത്. എറണാകുളം - വേളാങ്കണി എറണാകുളം ട്രെയിൻ നം. 06035/06036 സെപ്ഷ്യൽ ട്രെയിൻ സർവീസ് ബൈ വീക്കിലി റഗുലർ സർവീസായി മാറ്റുന്നതിനുള്ള ദക്ഷിണ റയിൽവേയുടെ ശുപാർശ റയിൽവേ മന്ത്രാലയം അനുഭാവപൂർവം പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. പുനലൂർ - ഗുരുവായൂർ പുനലൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ട്രെയിൻ നം. 16327/16328 പുനലൂരിൽ നിന്ന് മധുരയിലേയ്ക്ക് ദീർഘിപ്പിക്കാൻ ദക്ഷിണ റെയിൽവേ ശുപാർശ ചെയ്തിട്ടുണ്ടെന്നും അതിന്മേൽ തുടർ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുള്ളതായും റയിൽവേ മന്ത്രി എം.പിയെ അറിയിച്ചു.

Advertisement
Advertisement