സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടത്തണം

Thursday 22 December 2022 1:20 AM IST

കൊല്ലം: സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി സംവരണ ആനുകൂല്യങ്ങൾ നടപ്പാക്കണമെന്നും അതിനായി ജാതി, സാമൂഹിക, സാമ്പത്തിക സെൻസസ് നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.ഫ്) സംസ്ഥാന നേതൃത്വ ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജഗതി രാജൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു. ഓൾ ഇന്ത്യാ ബാക്ക്‌വേഡ് ക്ലാസസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി.ആർ.ജോഷി മുഖ്യ പ്രഭാഷണം നടത്തി. മറ്റ് സമുദായ സംഘടനാ നേതാക്കളായ ആർ.ശങ്കർ റെഡ്ഢ്യാർ, അഡ്വ. എം.രവീന്ദ്രൻ, എൻ.മോഹനൻ, ബാലാജി റെഡ്യാർ, വിനീഷ് സുകുമാരൻ, അക്ഷയ് ചെത്തിമറ്റം, എസ്.സുബ്രഹ്മണ്യൻ ചെട്ടിയാർ, കെ.എൻ.വാസു, കെ.കെ.വൈദ്യനാഥൻ പിള്ള, ഡോ. ഷാജികുമാർ, വിനയൻ വട്ടോളി, എം.രാമചന്ദ്രൻ ചെട്ടിയാർ, എസ്.രമേഷ് കുമാർ റെഡ്ഢ്യാർ, അഡ്വ. ബിന്ദു.എസ്.കുമാർ, മുരളീധരൻ പണിക്കർ, ശശിചന്ദ്രൻ, രാധാകൃഷ്ണൻ, ശരത് കുമാർ എന്നിവർ സംസാരിച്ചു. അഡ്വ. ഷാജി പയ്യന്നൂർ സ്വാഗതവും കിളികൊല്ലൂർ രംഗനാഥ് നന്ദിയും പറഞ്ഞു.