അർജന്റീനയിൽ അതിരുവിട്ട ആവേശം: ആരാധകർ ടീം ബസിലേക്ക് ചാടി: താരങ്ങളെ ഹെലികോപ്ടറിലേക്ക് മാറ്റി

Thursday 22 December 2022 4:57 AM IST

ബ്യൂണസ് ഐറിസിലെത്തിയത് 50 ലക്ഷത്തോളം ആരാധകർ

ബ്യൂണസ് ഐറിസ്: മൂന്നരപ്പതിറ്റാണ്ടിന് ശേഷം കൈവന്ന ലോകകപ്പ് സൗഭാഗ്യം മതിമറന്ന് ആഘോഷിക്കുകയാണ് അർജന്റീനക്കാർ. ലോകകിരീടവുമായി അർജന്റീനയിലെത്തിയ മെസിക്കും സംഘത്തെയും അഹ്ലാദാരാവത്താൽ വീർപ്പുമുട്ടിച്ചു കളഞ്ഞു നാട്ടുകാർ. അമ്പത് ലക്ഷത്തോളം പേരാണ് ലോകകപ്പുമായെത്തിയ മെസിയേയും സംഘത്തേയും സ്വീകരിക്കാൻ ബ്യൂണസ് ഐറിസിലേക്കെത്തിയത്. കപ്പുമായി താരങ്ങൾ ബ്യൂണസ് എറിസിലൂടെ തുറന്ന ബസിൽ വിക്ടറി പരേ‌ഡ് നടത്തിയപ്പോൾ ആരാധകർ‌ ആവേശലഹരിയിൽ നിയന്ത്രണം വിട്ടു. അർജന്റീനയുടെ ആകെ ജന സംഖ്യയുടെ പത്ത് ശതമാനത്തോളം പേരാണ് ബ്യൂണസ് ഐറിസിൽ സംഗമിച്ചത്. ബസ് ഒരുപാലത്തിനടിയിലൂടെ പോയപ്പോൾ ആവേശം നിയന്ത്രിക്കാനാകാതെ രണ്ട് പേർ എടുത്തുചാടി. ഒരാൾ ബസിനകത്ത് താരങ്ങൾക്കിടയിലേക്കും മറ്റൊരാൾ താഴെ നിന്ന ജനക്കൂട്ടത്തിനിടയിലേക്കുമാണ് വീണത്.

പിന്നേയു ബസിലേക്ക് ആരാധകർ കയറാൻ ശ്രമിച്ചതോടെ ബസിലെ വിക്ടറി പരേഡ് പാതി വഴിയിൽ അവസാനിപ്പിച്ച് സുരക്ഷാ പ്രശ്നം മുൻ നിറുത്തി താരങ്ങളെ ഹെലികോപ്ടറിലേക്ക് മാറ്റുകയായിരുന്നു. തുടർന്നുള്ള നഗര പ്രദക്ഷിണം ഹെലികോപ്ടറിലായിരുന്നു.

എംബാപ്പയെ പരിഹസിച്ച് എമി

ബ്യൂ​ണ​സ് ​ ​ഐ​റി​സി​ൽ​ ​തു​റ​ന്ന​ ​ബ​സി​ലെ​ ​വി​ക്‌​ട​റി​ ​പ​രേ​ഡി​നി​ടെ​യും​ ​ഫ്ര​ഞ്ച് ​സൂ​പ്പ​ർ​ ​സ്ട്രൈ​ക്ക​ർ​ ​കെ​യ‌്ലി​യ​ൻ​ ​എം​ബാ​പ്പെ​യെ​ ​പ​രി​ഹ​സി​ച്ച് ​അ​ർ​ജ​ന്റീ​ന​ ​ഗോ​ൾ​ ​കീ​പ്പ​‌​റും​ ​ഗോ​ൾ​ഡ​ൻ​ ​ഗ്ലൗ​ ​പു​ര​സ്കാ​ര​ ​ജേ​താ​വു​മാ​യ​ ​എ​മി​ലി​യാ​നൊ​ ​മാ​ർ​ട്ടി​ന​സ്.​ ​എം​ബാ​പ്പെ​യു​ടെ​ ​മു​ഖം​മൂ​ടി​ ​വ​ച്ച​ ​പാ​വ​യു​മാ​യി​ ​വി​ക്ട​റി​ ​പ​രേ​ഡി​ലെ​ത്തി​യാ​യി​രു​ന്നു​ ​എ​മി​യു​ടെ​ ​പ​രി​ഹാ​സം.
​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​കി​രീ​ട​ ​നേ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ്ര​സീ​ൽ​ ​താ​ര​ങ്ങ​ളെ​ ​അ​ധി​ക്ഷേ​പി​ച്ച് ​പാ​ട്ട്പാ​ടി​യ​ ​അ​ർ​ജ​ന്റീ​ന​ ​താ​ര​ങ്ങ​ളെ​ ​വി​ല​ക്കി​യ​ ​ല​യ​ണ​ൽ​ ​മെ​സി​ ​പി.​എ​സ്.​ജി​യി​ലെ​ ​സ​ഹ​താ​ര​മാ​യ​ ​എം​ബാ​പ്പെ​യു​ടെ​ ​മു​ഖം​മൂ​ടി​വ​ച്ച​ ​പാ​വ​യു​മാ​യി​ ​എ​മി​ ​ന​ട​ത്തി​യ​ ​പ​രി​ഹാ​സം​ ​അ​ടു​ത്തു​ണ്ടാ​യി​ട്ടും​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ചി​ല്ല​ ​എ​ന്ന​തും​ ​ശ്ര​ദ്ധേ​യ​മാ​ണ്.
നേ​ര​ത്തേ​ ​ലോ​ക​കി​രീ​ടം​ ​നേ​ടി​യ​തി​ന് ​പി​ന്നാ​ലെ​ ​ലു​സൈ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ഡ്ര​സിം​ഗ് ​റൂ​മി​ലെ​ ​ആ​ഘോ​ഷ​ത്തി​നി​ടെ​ ​ ​എം​ബാ​പ്പെ​യ്ക്കാ​യി​ ​ഒ​രു​ ​നി​മി​ഷം​ ​മൗ​ന​മാ​ച​രി​ക്കാ​മെ​ന്ന​ ​എ​മി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​വ​ലി​യ​ ​വി​വാ​ദ​മാ​യി​രു​ന്നു.​

റൊ​സാ​രി​യോ​യി​ലും
​ ​മെ​സി​ക്ക് ​വ​ൻ​ ​സ്വീ​ക​ര​ണം

ബ്യൂ​ണ​സ് ​ഐ​റി​സി​ലെ​ ​വി​ക്ട​റി​ ​പ​രേ​ഡി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​റൊ​സാ​രി​യോ​യി​ലെ​ ​വീ​ട്ടി​ലേ​ക്കെ​ത്തി​യ​ ​ല​യ​ണ​ൽ​ ​മെ​സി​ക്ക് ​അ​വി​ടെ​യും​ ​രാ​ജ​കീ​യ​ ​സ്വീ​ക​ര​ണം.​ ​മെ​സി​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ൾ​ക്കാ​രാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വീ​ടി​ന് ​മു​ന്നി​ലും​ ​നി​ര​ത്തു​ക​ളി​ലും​ ​ത​ടി​ച്ചു​കൂ​ടി​യ​ത്.​ ​ഭാ​ര്യ​ ​അ​ന്റൊ​ണെ​ല്ല​ ​ഓ​ടി​ച്ച​ ​ഓ​ഡി​ ​കാ​റി​ൽ​ ​വീ​ട്ടി​ലേ​ക്കെ​ത്തി​യ​ ​മെ​സി​ ആ​രാ​ധ​ക​രു​ടെ​ ​തി​ക്കി​ത്തി​ര​ക്ക് ​കാ​ര​ണം​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഷ്ട​പ്പെ​ട്ടു.​ ​പൊ​ലീ​സ് ​ഏ​റെ​പ്പ​ണി​പ്പെ​ട്ട് ​ജ​ന​ത്തെ​ ​നി​യ​ന്ത്രി​ച്ച ​ശേ​ഷ​മാ​ണ് ​താ​ര​ത്തി​ന് ​വീ​ട്ടി​ലേ​ക്ക് ​ക​യ​റാ​നാ​യ​ത്.

സ്വ​ർ​ഗ​ത്തി​ലെ​
ഡീ​ഗോയ്ക്കും,​ നിങ്ങൾ
എല്ലാ​വ​ർ​ക്കും ന​ന്ദി​ ,​​​ ​ഹൃ​ദ​യ​പൂ​ർ​വം​ ​മെ​സി

ലോ​ക​കി​രീ​ടം​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കി​യ​തി​ന് ​പി​ന്നാ​ലെ​ ​പി​ന്തു​ണ​ച്ച​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി​യ​റി​യി​ച്ച് ​അ​ർ​ജ​ന്റീ​ന​ൻ​ ​നാ​യ​ക​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​തൊ​ടു​ന്ന​ ​കു​റി​പ്പ്.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ലു​ള്ള​ ​ചെ​റി​യ​ ​വീ​ഡി​യോ​ക്കൊ​പ്പ​മാ​ണ് ​ത​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​മെ​സി​ ​ന​ന്ദി​യ​റി​യി​ച്ചു​ള്ള​ ​കു​റി​പ്പെ​ഴു​തി​യ​ത്.
ആ​ദ്യ​ ​ക്ല​ബാ​യ​ ​ഗ്രാ​ൻ​ഡോ​ളി​ ​മു​ത​ൽ​ ​ഖ​ത്ത​ർ​ ​വ​രെ​ ​മു​പ്പ​ത് ​വ​ർ​ഷ​ത്തോ​ള​മെ​ടു​ത്തു.​ ​മൂ​ന്ന് ​ദ​ശാ​ബ്ദ​ത്തോ​ളം​ ​ഈ​ ​പ​ന്ത് ​എ​നി​ക്ക് ​ഒ​ത്തി​രി​ ​സ​ന്തോ​ഷ​ങ്ങ​ളും​ ​ദു​:​ഖ​ങ്ങ​ളും​ ​ത​ന്നു.​ഒ​രു​ ​ലോ​ക​ ​ചാ​മ്പ്യ​നാ​വു​ക​യെ​ന്ന​ ​ആ​ഗ്ര​ഹം​ ​എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നാ​യി​ ​എ​പ്പോ​ഴും​ ​പ​രി​ശ്ര​മി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​ത​ള​ർ​ന്നി​ല്ല.
2014​ ​ലോ​ക​ക​പ്പി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​ഞ​ങ്ങ​ൾ​ക്കൊ​പ്പം​ ​ഒ​ന്നി​ച്ചു​പോ​രാ​ടി​യ​വ​ർ​ക്കു​ ​കൂ​ടി​യു​ള്ള​താ​ണ് ​ഈ​ ​ലോ​ക​ക​പ്പ്.
2014​ൽ​ ​ഫൈ​ന​ൽ​ ​വ​രെ​ ​കി​രീ​ട​ത്തി​നാ​യി​ ​പോ​രാ​ടി,​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്തു,​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഈ​ ​കി​രീ​ട​നേ​ട്ട​ത്തി​ന് ​അ​ർ​ഹ​ത​യു​ണ്ട് .ഓ​ർ​ക്കാ​ൻ​ ​ഇ​ഷ്ട​പ്പെ​ടാ​ത്ത​ ​ആ​ ​ദു​ര​ന്ത​നി​മി​ഷ​ങ്ങ​ളി​ലും​ ​ഞ​ങ്ങ​ൾ​ ​അ​തി​ന് ​അ​ർ​ഹ​രാ​യി​രു​ന്നു.​ ​
ഈ​ ​നേ​ട്ട​ത്തി​നാ​യി​ ​സ്വ​ർ​ഗ​ത്തി​ലി​രു​ന്ന് ​ഡീ​ഗോ​യും​ ​ഞ​ങ്ങ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ജ​യ​ത്തി​ലും​ ​തോ​ൽ​വി​യി​ലും​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​ടീ​മി​ന്റെ​ ​ബെ​ഞ്ചി​ലുണ്ടായിരുന്നവ​രും​ ​ഈ​ ​നേ​ട്ടം​ ​അ​ർ​ഹി​ക്കു​ന്നു​ണ്ട്.​എ​ല്ലാ​വ​രും​ ​ആ​ഗ്ര​ഹി​ച്ച​തു​പോ​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കാ​തി​രി​ക്കു​മ്പോ​ഴും,​ ​അ​തി​നാ​യി​ ​ഞ​ങ്ങ​ൾ​ ​ഒ​രു​പാ​ട് ​ശ്ര​മി​ച്ചു.​ ​തീ​ർ​ച്ച​യാ​യും,​ ​ഈ​ ​മ​നോ​ഹ​ര​മാ​യ​ ​സം​ഘ​ത്തെ​ക്കൊ​ണ്ടാ​ണ് ​ഞ​ങ്ങ​ൾ​ ​അ​ത് ​നേ​ടി​യെ​ടു​ത്ത​ത്.​ ​ടെ​ക്നി​ക്ക​ൽ​ ​ടീ​മും​ ​ടീ​മി​ലെ​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​ഞ​ങ്ങ​ളു​ടെ​ ​യാ​ത്ര​ ​എ​ളു​പ്പ​മാ​ക്കാ​ൻ​ ​അ​ധ്വാ​നി​ച്ചു.
പ​ല​പ്പോ​ഴും​ ​തോ​ൽ​വി​യെ​ന്ന​ത് ​ജീ​വി​ത​യാ​ത്ര​യു​ടെ​ ​ഭാ​ഗ​മാ​ണ്,​ ​തി​രി​ച്ച​ടി​ക​ളി​ല്ലാ​തെ​ ​വി​ജ​യം​ ​നേ​ടു​ക​ ​അ​സാ​ധ്യ​മാ​ണ്.​ ​എ​ല്ലാ​വ​ർ​ക്കും​ ​എ​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​നി​ന്ന് ​ന​ന്ദി.​ ​ന​മു​ക്ക് ​ഒ​രു​മി​ച്ച​ ​മു​ന്നോ​ട്ടു​പോ​കാം,​ ​അ​ർ​ജ​ന്റീ​ന...​-​ ​മെ​സി​ ​കു​റി​ച്ചു.

Advertisement
Advertisement